Latest NewsNewsIndia

ഉത്തരാഖണ്ഡ് അപകടം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടെനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പത്ത് പേർ അപകടത്തിൽ മരിച്ചത്.

Read Also: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം : തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ

ഉത്തരകാശിയിലെ നെഹ്‌റു മൗണ്ട്‌നീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അഡ്വാൻസ്ഡ് മൗണ്ട്‌നീയറിംഗ് കോഴ്‌സിൻറെ ഭാഗമായാണ് 34 വിദ്യാർത്ഥികളും ഏഴ് അധ്യാപകരും പുലർച്ചെ മലകയറിയത്. ദ്രൗപദി ദണ്ഡ മലമുകളിലെത്തി സംഘം തിരിച്ചിറങ്ങുമ്പോൾ ഹിമപാതം സംഭവിക്കുകയായിരുന്നു.

അതേസമയം, പ്രദേശത്ത് ശക്തമായ മഞ്ഞ് വീഴ്ച തുടരുന്നതിനാൽ രക്ഷാ പ്രവർത്തനം നിർത്തിവച്ചു. രാവിലെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കും. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുരന്ത നിവാരണ സേനയുടെയും കരസേനയുടെയും ഐ ടി ബി പിയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനോട് സൈന്യത്തിൻറെ സഹായം തേടിയതിനെ തുടർന്ന് രണ്ട് വ്യോമസേന ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

Read Also: ‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button