Latest NewsNewsTechnology

ചൈനയിലെ സീറോ കോവിഡ് പോളിസി തിരിച്ചടിയായി, ഐഫോൺ ഉൽപ്പാദനം കുത്തനെ കുറഞ്ഞു

ആപ്പിൾ ഐഫോണുകളുടെ പ്രധാന നിർമ്മാണ യൂണിറ്റായ ഷെങ്സോയിലാണ് പ്രശ്നങ്ങൾ നേരിടുന്നത്

കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ ഏർപ്പെടുത്തിയ സീറോ കോവിഡ് പോളിസി ഐഫോൺ ഉൽപ്പാദനത്തിന് തിരിച്ചടിയാകുന്നു. ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികൾ മെച്ചപ്പെട്ടതിനാൽ, ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ആപ്പിൾ. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്നുള്ള വാർത്ത ആപ്പിളിന് തിരിച്ചടിയായത്. റിപ്പോർട്ടുകൾ പ്രകാരം, ചൈനയിലെ ഐഫോൺ നിർമ്മാണ ഫാക്ടറികൾ ഇതിനോടകം കോവിഡ് നിയന്ത്രണങ്ങളിൽപ്പെട്ട് അടച്ചുപൂട്ടിയിട്ടുണ്ട്.

നിലവിൽ, ആപ്പിൾ ഐഫോണുകളുടെ പ്രധാന നിർമ്മാണ യൂണിറ്റായ ഷെങ്സോയിലാണ് പ്രശ്നങ്ങൾ നേരിടുന്നത്. ആപ്പിളിന്റെ പ്രീമിയം മോഡലുകളായ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയുടെ ഉൽപ്പാദനത്തെയാണ് പ്രതികൂലമായി ബാധിക്കാൻ സാധ്യത. വരാനിരിക്കുന്ന ക്രിസ്തുമസ്- ന്യൂ ഇയർ സീസണുകളോടനുബന്ധിച്ച് നിരവധി പദ്ധതികൾക്ക് ആപ്പിൾ തുടക്കമിട്ടിട്ടുണ്ട്. എന്നാൽ, ചൈനയിലെ പ്രതികൂല സാഹചര്യം വിപണന രംഗത്ത് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Also Read: നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇനി ചിലവേറും, സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button