PathanamthittaKeralaNattuvarthaLatest NewsNews

സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ : പിടികൂടിയത് തെങ്ങിൽ കയറി കടന്നുകളയാനുള്ള ശ്രമത്തിനിടെ

കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം വീട്ടിൽ അനന്തു എന്ന ബെന്നിയെയാണ് (24) കീഴ്വായ്‌പൂര് പൊലീസ് പിടികൂടിയത്

പത്തനംതിട്ട: പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിലെത്തിയയാൾ കടയിലേക്ക് കയറിയ നേരം നോക്കി സ്കൂട്ടർ മോഷ്ടിച്ച് കടന്ന യുവാവ് പൊലീസ് പിടിയിൽ. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം വീട്ടിൽ അനന്തു എന്ന ബെന്നിയെയാണ് (24) കീഴ്വായ്‌പൂര് പൊലീസ് പിടികൂടിയത്. മണിക്കൂറുകൾക്കുള്ളിൽ ആണ് പൊലീസ് ഇയാളെ കുടുക്കിയത്.

Read Also : ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്തുപറഞ്ഞതിന് അറുപത്തിമൂന്നുകാരനെ കൊലപ്പെടുത്തി

ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. മല്ലപ്പള്ളി വെസ്റ്റ് മഞ്ഞത്താനം കൊച്ചിക്കുഴിയിൽ ജോൺ വർഗീസിന്റെ വീട്ടിൽ പെയിന്റിങ് ജോലിക്ക് വന്ന അജികുമാറിന്‍റെ സ്കൂട്ടർ മല്ലപ്പള്ളി-കോട്ടയം റോ‍ഡിലുള്ള ഗ്ലാസ്‌ പാലസിന്‍റെ മുന്നിൽ നിന്നാണ് ഇയാൾ മോഷ്ടിച്ചത്.

സി.സി ടി.വി കാമറയിൽ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന്, ചൊവ്വാഴ്ച രാത്രി 9.45-ന് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് എത്തിയതറിഞ്ഞ് വീടിനോട് ചേർന്ന തെങ്ങിൽ കയറാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. സ്കൂട്ടർ കോഴഞ്ചേരി ഗവ. ആശുപത്രിക്ക് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

എസ്.ഐമാരായ ജയകൃഷ്ണൻ സുരേന്ദ്രൻ, എസ്.സി.പി.ഒ അൻസിം, സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button