മിക്ക ആളുകളും ഇഷ്ടപ്പെടുന്ന റൂട്ട് പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യ ഗുണങ്ങളും, അവശ്യ പോഷകങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ആന്റി- ഓക്സിഡന്റുകളുടെ കലവറയായ ബീറ്റ്റൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് പരിചയപ്പെടാം.
ദിവസവും ബീറ്ററൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാൽ ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കും. കൂടാതെ, ഇവയിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. അതിനാൽ, ബീറ്റ്റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയും.
Also Read: വാട്സ്ആപ്പിൽ സ്റ്റോറേജ് ഫുൾ ആകുന്നുണ്ടോ, ക്ലിയർ ചെയ്യാനുളള എളുപ്പവഴി ഇതാ
ബീറ്റ്റൂട്ടിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കിലും, കലോറിയും കൊഴുപ്പും കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ട് മികച്ച ഓപ്ഷനാണ്.
ബീറ്റ്റൂട്ടിന് നിറം നൽകുന്ന ബെറ്റാനിൻ എന്ന പിഗ്മെന്റ് ശക്തമായ ആന്റി- ഓക്സിഡന്റാണ്. ആന്റി- ഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ കുറയ്ക്കുകയും ധമനികളെ സംരക്ഷിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും.
Post Your Comments