PalakkadLatest NewsKeralaNattuvarthaNews

ബിസ്ക്കറ്റിന്റെ മറവില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തി : മൂന്ന് പേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി (47 )തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ കസ്റ്റഡിയിലെടുത്തു

ആനക്കര: ബിസ്ക്കറ്റിന്റെ മറവില്‍ ലോറിയിൽ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍ അലി (47) തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ കസ്റ്റഡിയിലെടുത്തു.

Read Also : പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്‌ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ

ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം. രണ്ട് ലോറികളില്‍ നിന്നായി 1.5 ലക്ഷത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നു പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉൽപ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ്, പൊലീസ് സംഘം പിടികൂടുന്നത്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങള്‍ക്ക് വിപണിയിൽ ഒരു കോടി രൂപയോളം വില വരും.

ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്ത് ഒളിവിലാണ്. വട്ടംകുളത്തെ ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വന്‍ തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button