Latest NewsNewsBusiness

ബാങ്ക് ഓഫ് ബറോഡ: വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറാണ് വാട്സ്ആപ്പ് സേവനങ്ങൾക്കായി ഉപയോഗിക്കേണ്ടത്

ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ ഒട്ടനവധി സേവനങ്ങളാണ് ലഭിക്കുന്നത്. ലളിതമായ പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കാവുന്നതാണ്. അക്കൗണ്ട് ബാലൻസ്, അവസാന 5 ഇടപാടുകളുടെ മിനി സ്റ്റേറ്റ്മെന്റ് തുടങ്ങിയ വിവരങ്ങൾ വാട്സ്ആപ്പ് മുഖാന്തരം ലഭിക്കും. ഇവ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പരിചയപ്പെടാം.

ബാങ്ക് ഓഫ് ബറോഡയുടെ വാട്സ്ആപ്പ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിനായി ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ബാങ്കിന്റെ ബിസിനസ് നമ്പറായ +91 8433888777 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക. തുടർന്ന് ഈ നമ്പറിലേക്ക് ‘Hi’ സന്ദേശം അയക്കാവുന്നതാണ്. തുടർന്ന് വരുന്ന വിൻഡോയിൽ വിവിധ സേവനങ്ങൾ ലഭിക്കുന്നതാണ്.

Also Read: ‘ഇതിലും ഭേദം കട്ടപ്പാരയുമായി കക്കാനിറങ്ങുന്നതാണ് സർക്കാരേ! കൂടെ മേയറൂറ്റിയെയും ഡോ. വാഴക്കുലയെയും കൂട്ടിയാൽ മതി’:വിമർശനം

ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പറാണ് വാട്സ്ആപ്പ് സേവനങ്ങൾക്കായി ഉപയോഗിക്കേണ്ടത്. ഇന്ത്യൻ നമ്പറിനു പുറമേ, തെരഞ്ഞെടുത്ത രാജ്യങ്ങളിലെ രാജ്യാന്തര നമ്പറുകളിലും ബാങ്ക് ഓഫ് ബറോഡയുടെ ബാങ്കിംഗ് സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button