KottayamLatest NewsKeralaNattuvarthaNews

വൈ​ദ്യു​തി​പോ​സ്റ്റ് പി​ക്ക​പ്പ് വാ​നി​ൽ കയറ്റു​ന്ന​തി​നി​ടെ ദേഹത്ത് വീണ് ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു

ക​റു​ക​ച്ചാ​ൽ പ​ന​യ​മ്പാ​ല പ​ത്താം​കു​ഴി​യി​ൽ പി.​ബി. ച​ന്ദ്ര​കു​മാ​റാ​ണ് (പ്ര​വീ​ൺ-38) മരിച്ചത്

ചെ​റു​വ​ള്ളി: വൈ​ദ്യു​തി​പോ​സ്റ്റ് പി​ക്ക​പ്പ് വാ​നി​ൽ കയറ്റു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്കു​ വീ​ണ് കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം. ക​റു​ക​ച്ചാ​ൽ പ​ന​യ​മ്പാ​ല പ​ത്താം​കു​ഴി​യി​ൽ പി.​ബി. ച​ന്ദ്ര​കു​മാ​റാ​ണ് (പ്ര​വീ​ൺ-38) മരിച്ചത്.

Read Also : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി : കു​പ്ര​സി​ദ്ധ ഗു​ണ്ട പാ​ണ്ടി ജ​യ​ൻ പി​ടി​യി​ൽ

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ മ​ണി​മ​ല മൂ​ലേ​പ്ലാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉടൻ തന്നെ മ​ണി​മ​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം​മൈ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : 55 ഗ്രാം എംഡിഎംഎയുമായി കൊച്ചിയിൽ യുവതി പിടിയിൽ: സുഹൃത്ത് ഓടി രക്ഷപ്പെട്ടു

ചെ​റു​വ​ള്ളി നേ​താ​ജി വാ​യ​ന​ശാ​ല​യ്ക്കു​ സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​കു​മാ​ർ. മൃ​ത​ദേ​ഹം ഇ​രു​പ​ത്താ​റാം​മൈ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ശ​ര​ൺ, കാ​ർ​ത്തി​ക, കീ​ർ​ത്ത​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button