Latest NewsNewsBusiness

മെയ് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ദിവസങ്ങളിൽ ബാങ്ക് അവധി

ഓരോ സംസ്ഥാനത്തിനനുസരിച്ച് പ്രാദേശിക അവധികളിൽ മാറ്റം ഉണ്ടാകുന്നതാണ്

ഓൺലൈനായി വിവിധ ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുമെങ്കിലും, ബാങ്കുകളുടെ ശാഖകളെ നേരിട്ട് സമീപിക്കുന്നവർ നിരവധിയാണ്. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ ഘടകം കൂടിയാണ് ബാങ്കുകൾ. അതിനാൽ, മെയ് മാസം ഇടപാടുകൾ നടത്താൻ ബാങ്കിൽ എത്തുന്നവർ ഈ മാസത്തെ അവധി ദിനങ്ങൾ ഏതൊക്കെയെന്നുകൂടി അറിഞ്ഞിരിക്കേണ്ടതാണ്. ആർബിഐയുടെ അവധി പട്ടിക പ്രകാരം, ഈ മാസം 12 ബാങ്ക് അവധികളാണ് ഉള്ളത്. അതേസമയം, ഓരോ സംസ്ഥാനത്തിനനുസരിച്ച് പ്രാദേശിക അവധികളിൽ മാറ്റം ഉണ്ടാകുന്നതാണ്.

2023 മെയ് മാസത്തിലെ ബാങ്ക് അവധികൾ

മെയ് 1: മഹാരാഷ്ട്ര ദിനം/ മെയ്ദിനം എന്നിവ പ്രമാണിച്ച് ബേലാപ്പൂർ, ബെംഗളൂരു, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, പനാജി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി.

മെയ് 5: ബുദ്ധ പൂർണിമ പ്രമാണിച്ച് അഗർത്തല, ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല , ശ്രീനഗർ എന്നീ മേഖലകളിലെ ബാങ്കുകൾക്ക് അവധി.

മെയ് 7: ഞായറാഴ്ച.

മെയ് 9: രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിലെ ബാങ്കുകൾക്ക് അവധി.

മെയ് 13: രണ്ടാം ശനിയാഴ്ച.

മെയ് 14: ഞായറാഴ്ച.

മെയ് 16: സംസ്ഥാന രൂപീകരണത്തോടനുബന്ധിച്ച് സിക്കിമിലെ ബാങ്കുകൾ അടഞ്ഞുകിടക്കും.

മെയ് 21: ഞായറാഴ്ച.

മെയ് 22: മഹാറാണാ പ്രതാപ് ജയന്തി പ്രമാണിച്ച് ഷിംലയിലെ ബാങ്കുകൾക്ക് അവധി.

മെയ് 24: കാസി നസ്‌റുൽ ഇസ്‌ലാം ജയന്തിക്ക് ത്രിപുരയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മെയ് 27: നാലാം ശനി.

മെയ് 28: ഞായറാഴ്ച.

Also Read: നീതുവിനെ സംശയം, മുഖത്ത് ആസിഡ് ഒഴിച്ച് വിപിൻ; കാഴ്ച അടക്കം നഷ്ടപ്പെട്ട് യുവതി – ഭർത്താവുമായി തെളിവെടുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button