KeralaNews

നെറ്റിലൂടെ വിളിച്ചാല്‍ വരാന്‍ തയ്യാറായി ഓട്ടോ-ടാക്‌സികള്‍

തിരുവനന്തപുരം : നഗരത്തില്‍ ബസ്, ഓട്ടോറിക്ഷ, കാര്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നിലവില്‍വരുന്നു. കോള്‍ ടാക്‌സിക്കു സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരാനാണു തീരുമാനം. ഇതു സംബന്ധിച്ചു സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം വച്ചിട്ടുണ്ടെന്നു കളക്ടര്‍ പറഞ്ഞു.

പുതിയ ആപ്ലിക്കേഷന്‍ നടപ്പാക്കുന്നതോടെ അനധികൃത സ്റ്റാന്‍ഡുകള്‍ ഇല്ലാതാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവില്‍ സ്വകാര്യ കോള്‍ ടാക്‌സി കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ഓട്ടോറിക്ഷ ഉടമകള്‍ക്ക് ഇതിലൂടെ മറികടക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യം ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവര്‍ത്തനം ആരംഭിച്ച ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇപ്പോള്‍ നിരക്ക് കുറച്ചാണു സര്‍വീസ് നടത്തുന്നത്. ഇതു ഭാവിയില്‍ ഓട്ടോറിക്ഷകളുടെ സര്‍വീസിനെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രാമമുയര്‍ന്നു സ്വകാര്യ സര്‍വീസുകളെ ഗതാഗതവകുപ്പിനു നിരോധിക്കാനോ തടയാനോ കഴിയാത്ത സാഹചര്യത്തില്‍ ഓട്ടോകളും പുതിയ സേവന മേഖലയിലേക്കു മാറാന്‍ തയാറാകണമെന്നു വകുപ്പു മേധാവികള്‍ പറഞ്ഞു. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പുതിയ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉടന്‍ നിലവില്‍വരുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button