Latest NewsNewsIndia

ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് ജയിച്ച അഹമ്മദ് പട്ടേലിന്റെ പ്രതികരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് ജയിച്ച അഹമ്മദ് പട്ടേല്‍ സത്യം എപ്പോഴും ജയിക്കുമെന്നുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നതായി അഭിപ്രായപ്പെട്ടു. രാജ്യസഭയിലേക്കു ജയിച്ചതിനു ശേഷം അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലെ തന്റെ വിജയം സത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ രാഷ്ട്രീയ അനിശ്ചിതത്വത്തിനടുവിലാണ് അഹമ്മദ് പട്ടേല്‍ ജയിച്ചത്. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരായ രാഷവ്ജി പട്ടേല്‍, ഭോല ഗൊഗേഹല്‍ എന്നിവരുടെ വോട്ടാണ് അസാധുവായി പ്രഖ്യാപിച്ചത്. ഇരുവരും വോട്ട് രേഖപ്പെടുത്തിയ ശേഷം ബിജെപി ഏജന്റിനെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാട്ടിയിരുന്നു. വിമതരുടെ വോട്ട് റദ്ദാക്കിയത് കൂറുമാറ്റം മൂലം വലഞ്ഞിരുന്ന കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമായി.

വിമത കോണ്‍ഗ്രസ് നേതാവ് നേതാവ് ബല്‍വന്ത് സിംഗ് രാജ്പുതിനെയാണ് പട്ടേല്‍ തോല്‍പ്പിച്ചത്. ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് എത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button