Latest NewsNewsIndia

എതിരില്ലാതെ കണ്ണന്താനം രാജ്യസഭയിലേക്ക്

ന്യൂഡൽഹി: രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് കേന്ദ്ര വിനോദസഞ്ചാരവികസന സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മൽസരത്തിനില്ലെന്ന് അറിയിച്ചതോടെയാണ്. മലയാളിയായ അൽഫോൺസ് കണ്ണന്താനം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എം.വെങ്കയ്യ നായിഡുവിന്റെ ഒഴിവിലേക്കാണ് മൽസരിച്ചത്. എതിരില്ലാത്തതിനാൽ പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപിയിൽനിന്നു തന്നെ മലയാളിയായ കണ്ണന്താനത്തെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. 160 എംഎൽഎമാരാണ് 200 അംഗങ്ങളുള്ള രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് ഉള്ളത്. മുഖ്യ പ്രതിപക്ഷം 24 അംഗങ്ങളുള്ള കോൺഗ്രസാണ്. മറ്റു കക്ഷികളിൽ എൻപിപിക്കു നാല് എംഎൽഎമാരും എൻയുജെപിക്കും ബിഎസ്പിക്കും രണ്ട് എംഎൽഎമാർ വീതവുമാണുള്ളത്. ഏഴു സ്വതന്ത്രന്മാരുമുണ്ട്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button