ന്യൂഡല്‍ഹി : രാജ്യത്തെ മുസ്ലീം സ്ത്രീകളുടെയല്ല ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്പര്യമെന്ന് സുബ്രഹ്മണ്യന് സ്വാമി കുറ്റപ്പെടുത്തി. മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷം സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിനെതിരെ ഇത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയത്.
സെലക്ട് കമ്മിറ്റിയ്ക്ക് അയച്ച് ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ബില്ലിനെതിരെ 117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments