Latest News

കീടനാശിനികളുടെ ഉറവിടം കണ്ടെത്തി ; പരിശോധനകളിൽ ക്രമക്കേട്

തിരുവല്ല : കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കർഷകർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് അമിതമായി എത്തുന്ന കീടനാശിനികളുടെ ഉറവിടം കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നാണ് നിരോധിത കീടനാശിനികൾ കേരളത്തിലേക്ക് എത്തുന്നത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനകളിൽ ക്രമക്കേട് സംഭവിക്കുന്നു.

അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബൽ ഒട്ടിച്ചശേഷമാണ് ഇവ കേരളത്തിൽ എത്തിക്കുന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് ആശങ്ക ഉണ്ടാകുന്നു. ഇത്തരം കിടനാശിനികൾ ഏതളവിലും എത്തിക്കാൻ ഇടനിലക്കാർ തയ്യാറാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button