KeralaLatest News

ഉപയോഗശൂന്യമായ മരുന്നുകളുടെ അശാസ്ത്രീയ സംസ്‌കരണം ഭീഷണിയാകുന്നു

കൊച്ചി: കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ അലോപ്പതി മരുന്നുകള്‍ തോന്നിയതുപോലെ നശിപ്പിക്കുന്നത് ഗുരുതര ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്നു. രോഗി, ആശുപത്രി, ചില്ലറവ്യാപാരികള്‍, മൊത്തവ്യാപാരികള്‍, നിര്‍മാതാക്കള്‍ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ഇപ്പോള്‍ മരുന്നുകള്‍ നശിപ്പിക്കുന്നത്.താഴെ തലങ്ങളില്‍ വീട്ടുമാലിന്യത്തിനൊപ്പമോ ഫ്‌ളഷ് ടാങ്കുകളിലോ ആണ് ഇവ നിക്ഷേപിക്കുന്നത്. രക്തപരിശോധനാ സ്ട്രിപ്പുകള്‍, ബാന്‍ഡേജുകള്‍, സിറിഞ്ചുകള്‍, സൂചികള്‍ എന്നിവ മിക്കവാറും അലക്ഷ്യമായാണ് ഒഴിവാക്കാറ്്. ചില്ലറവ്യാപാരികളുടെ പക്കലെത്തുന്ന ഇത്തരം മരുന്നുകള്‍ മൊത്തവിതരണക്കാരിലൂടെ നിര്‍മാതാക്കളിലെത്തിക്കുന്നതാണ് നിയമപ്രകാരമുള്ള രീതി.

എന്നാല്‍, ഇത് തിരിച്ചെടുക്കാനുള്ള സംവിധാനം പലപ്പോഴും കാര്യക്ഷമമല്ല. വിലയില്‍ ഇളവുകളനുവദിച്ച് ഈ ഉത്തരവാദിത്വം ചില്ലറക്കാരെ ഏല്‍പ്പിക്കുന്നവരുമുണ്ട്. കാലാവധി തിരുത്തി വീണ്ടും വിപണിയിലെത്തിക്കുന്ന സംഭവങ്ങളും വിരളമല്ല. ഉപയോഗശൂന്യമായ അലോപ്പതി മരുന്നുകളുടെ സംസ്‌കരണത്തിന് നയവും മാനദണ്ഡവും വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button