KeralaLatest News

4 കാറുകൾ വാങ്ങാനായി നിയമസഭയിൽ ഉപധനാഭ്യർത്ഥന

തിരുവനന്തപുരം :  പുതിയതായി 4 കാറുകൾ വാങ്ങാനായി നിയമസഭയിൽ ഉപധനാഭ്യർത്ഥനയുമായി ധനമന്ത്രി തോമസ് ഐസക്. വിവരാവകാശ കമ്മീഷൻ അംഗങ്ങൾക്ക് സഞ്ചരിക്കാനാണ് കാറുകൾ വാങ്ങുന്നത്. കഴിഞ്ഞ നവംബറിൽ കാറുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ക്രമപ്പെടുത്താനായിരുന്നു ഇന്നലെ ഉപധനാഭ്യർത്ഥന നടത്തിയത്. 4 കാറുകൾ വാങ്ങാൻ 40 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അനുകൂല തീരുമാനമെടുത്തത്. ഹൈക്കോടതി ജഡ്ജിമാരുടെ ആവശ്യത്തിനായി കാറുകൾ വാങ്ങേണ്ടതുണ്ടെന്നും ഉപധനാഭ്യർത്ഥനയിൽ ചൂണ്ടിക്കാട്ടി.

ആകെ 12,358 കോടിയുടെ ഉപധനാഭ്യർത്ഥനയിൽ ഒരു പൈസ പോലും പ്രളയാനന്തര പുനർനിർമാണത്തിന് മാറ്റിവെച്ചിട്ടില്ലെന്ന് പ്രതിപക്ഷം ചർച്ചയിൽ വിമർശിച്ചു. എന്നാൽ വകുപ്പുകളുടെ വിഹിതത്തിൽനിന്ന് പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി തുക വെട്ടിക്കുറയ്ക്കുകയും റോഡുകൾ പുനർനിർമ്മിക്കുന്നതിന് വേണ്ടി മാത്രം 2000 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്ന് ധനമന്ത്രി മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button