Latest NewsIndia

ഇമ്രാന്‍ ഖാനെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു

നേരത്തെ പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന് സിദ്ദു പ്രസ്താവിച്ചത് വിവാദമായിരുന്നു

ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു. അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് സിദ്ദു ട്വീറ്റ് ചെയ്തു. നേരത്തെ പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്ന് സിദ്ദു പ്രസ്താവിച്ചത് വിവാദമായിരുന്നു.

മോശം വ്യക്തികള്‍ എല്ലാ രാജ്യത്തുമുണ്ടെന്നും അവര്‍ ചെയ്യന്നതിന്റെ പേരില്‍ ഒരു രാഷ്ട്രത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നുമായിരുന്നു സിദ്ദുവിന്റെ നിലപാട്.ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു സിദ്ധു നേരിടേണ്ടി വന്നത്. പ്രതികരണത്തിന് പിന്നാലെ സോണി ടിവിയുടെ കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ദുവിനെ പുറത്താക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button