Latest NewsInternational

പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്

ആവശ്യമില്ലാതെ വഴക്കടിയ്ക്കുന്ന ഭാര്യമാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്

പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകാനുള്ള പത്തുകാരണങ്ങള്‍ വിശദീകരിച്ച് അനുഭവസ്ഥയായ സ്ത്രീയുടെ കുറിപ്പ്്. തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് പലര്‍ക്കും. ഇത് പറഞ്ഞ് പലസ്ത്രീകളും ഭര്‍ത്താവിനോട് ആവശ്യമില്ലാതെ വഴക്കിടുകയും ചെയ്യും. ഇത് പലരുടേയും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുകയും ചെയ്യും. എന്നാല്‍ ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന ആരോപിച്ച് വഴക്കുണ്ടാക്കുന്ന സ്ത്രീകള്‍ ഒന്നോര്‍ക്കുക. ഭര്‍ത്താവ് മറ്റു സ്ത്രീകളുടെ അടുത്തുപോകുന്നുണ്ടെങ്കില്‍ അതിന് കുറ്റക്കാര്‍ നിങ്ങള്‍ മാത്രമാണ്. പറയുന്നത് ഗ്വെയ്നീത്ത് മോണ്ടനെഗ്രോ എന്ന പരിചയസമ്പന്നയായ വേശ്യയാണ്. 12 വര്‍ഷത്തെ വേശ്യാവൃത്തിക്കിടെ പതിനായിരത്തിലേറെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട തനിക്ക് പുരുഷന്മാര്‍ അവിഹിത ബന്ധത്തിന് പോകുന്നതിന്റെ കാരണം വ്യക്തമായി പറയാനാകുമെന്ന് ഗ്വെയ്നീത്ത് വ്യക്തമാക്കുന്നു.

പത്ത് കാരണങ്ങളാണ് അവിഹിതത്തിലേക്ക് പുരുഷനെ നയിക്കുന്നതെന്ന് ഗെയ്‌നീത്ത് ചൂണ്ടിക്കാട്ടുന്നു. ലൈംഗികമായ അസ്വസ്ഥതകള്‍, തന്റെ ലൈംഗിക ഭാവനകള്‍ പൂര്‍ത്തിയാക്കാനാകാതെ വരിക, പങ്കാളിയോടുള്ള പ്രതികാരം, അപ്രതീക്ഷിതമായി കിട്ടുന്ന അവസരം, വികാരങ്ങള്‍ നിയന്ത്രിക്കാനാകെ വരിക, കൗതുകം, പൗരുഷം തെളിയിക്കണമെന്ന മോഹം, കൂട്ടുകെട്ട്, ചങ്ങാതിമാരുടെ പ്രേരണ, ലൈംഗിക ബന്ധത്തിലുണ്ടാകുന്ന ഇടവേളകള്‍ എന്നിവയൊക്കെ പുരുഷനെ പരസ്ത്രീയിലേക്ക് നയിക്കാമെന്ന് ഗ്വെയ്‌നീത്ത് പറയുന്നു.

കിടപ്പറയില്‍ പരസ്പരം കാര്യങ്ങള്‍ തുറന്നുപറയാത്തവരുടെ ലൈംഗിക ജീവിതം ആസ്വാദ്യകരമായിക്കില്ലെന്ന് ഗ്വെയ്‌നീത്ത് പറയുന്നു. ഇത്തരം പങ്കാളികള്‍ക്കിടയില്‍ അവിഹിത ബന്ധത്തിനും സാധ്യത കൂടുതലാണ്. പരസ്പരം മറച്ചുവെക്കാനില്ലാതെ ജീവിച്ചാല്‍ ആസ്വാദ്യകരമായ ലൈംഗിക ജീവിതവും സംതൃപ്തമായ ദാമ്പത്യവും നയിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെയടുത്തെത്തിയ പുരുഷന്മാരുമായി സംസാരിച്ചാണ് ഓസട്രേലിയക്കാരിയായ ഗ്വെയ്നീത്ത് ദാമ്പത്യത്തെ സംബന്ധിച്ച നിഗമനങ്ങളിലെത്തിയത്. സന്തോഷവാന്മാരായ പുരുഷന്മാര്‍ ഒരിക്കലും ഭാര്യയെ ചതിക്കില്ലെന്ന് അവര്‍ പറയുന്നു. ഇതുസംബന്ധിച്ച് ഗ്വെയ്നീത്ത് എഴുതിയ ‘ഹൗ ടു ലവ് വിത്ത് യുവര്‍ ബ്രെയിന്‍’ എന്ന പുസ്തകം ഓസ്ട്രേലിയയില്‍ ഏറെ പ്രശസ്തമാണ്. തന്റെയടുത്തെത്തുന്നയാളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കാറില്ലെങ്കിലും അയാളെ സന്തോഷിപ്പിച്ചുമാത്രമേ മടക്കിയയച്ചിരുന്നുള്ളൂവെന്നും ഗ്വെയ്നീത്ത് പറയുന്നു.

താനൊരു പുരുഷനാണെന്നും തനിക്ക് ആവശ്യമുള്ളത് ഭാര്യയില്‍നിന്ന് കിട്ടുന്നില്ലെന്നുമുള്ള തോന്നലാണ് വേശ്യകളുടെ അടുത്തേക്ക് ഒരാളെ നയിക്കുന്നത്. സന്തോഷത്തോടെയും സംതൃപ്തിയോടെയും മുന്നേറുന്ന ജീവിതത്തില്‍ സെക്സും വളരെ ആസ്വാദ്യകരമായി മുന്നേറുന്നുണ്ടാകുമെന്നും ഗ്വെയ്നീതത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button