Latest NewsIndiaElection 2019

ബി.ജെ.പി നേതാവ് സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

ന്യൂഡല്‍ഹി•ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ്‌ തിവാരി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ കാറ്റും കനത്ത മഴയും മൂലം ഉത്തരാഖണ്ഡില്‍ അടിയന്തിരമായി നിലത്തിറക്കി. വ്യാഴാഴ്ച ആരംഭിച്ച ബി.ജെ.പിയുടെ ലോക്സഭാ പ്രചാരണ പരിപാടിയിലെ താര പ്രചാരകനാണ് മുന്‍ നടന്‍ കൂടിയായ മനോജ്‌ തിവാരി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് തിവാരിയെയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്റ്റര്‍ ഹല്‍ദ്വാനിയില്‍ നിന്നും ഡെറാഡൂണിലേക്ക് പറന്നുയര്‍ന്നത്. എന്നാല്‍ ശക്തമായ കാറ്റും മഴയും മൂലം ഉണ്ടന്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

ലാന്‍ഡ്‌ ചെയ്ത ശേഷവും ശക്തമായ കാറ്റ് മൂലം ഹെലിക്കോപ്റ്ററിന്റെ റോട്ടര്‍ ബ്ലെയ്ഡുകള്‍ നിന്നിരുന്നില്ല. ലാന്‍ഡ്‌ ചെയ്തയുടന്‍ ഹെലിക്കോപ്റ്ററില്‍ നിന്ന് പുറത്തുകടക്കാന്‍ പൈലറ്റ്‌ യാത്രക്കാരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button