വാഷിങ്ടണ്‍: 440ലേറെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അമേരിക്കയില്‍ കായിക പരിശീലകന് 180 വര്‍ഷം തടവ് ശിക്ഷ. 20 വര്‍ഷത്തോളം കുട്ടികളെ ചൂഷണം ചെയ്യുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു എന്ന പരാതിയിലാണ് ഗ്രെഗ് സ്റ്റീഫനെ(43) ശിക്ഷിച്ചത്. ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും അവരുടെ അശ്ശീല ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. വിദ്യാര്‍ഥികളെയും കൗമാരക്കാരെയും ബാസ്കറ്റ് ബോള്‍ പരിശീലനം നല്‍കുന്നതിന്റെ മറവിലാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ബാല പീഡനം, പ്രായപൂര്ത്തിയാവാത്തവര്ക്കെതിരേ ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. പ്രസിദ്ധമായ കായികമേളകളിലും അത്ലറ്റിക് സ്കോളര്‍ഷിപ്പുകളിലും ഇദ്ദേഹം കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. കുട്ടികളെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് പ്രലോഭിപ്പിച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് കണ്ടെത്തല്‍. സ്റ്റീഫന്റെ മുന്‍ സഹോദരി ഭര്‍ത്താവ് രഹസ്യകാമറയിലാണ് ഇദ്ദേഹത്തിന്റെ പീഢനവിവരങ്ങള്‍ പകര്‍ത്തി പോലിസില്‍ അറിയിച്ചത്. ആയിരക്കണക്കിനു ചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയാണു പരാതി നല്‍കിയത്. പ്രതി ഒരു മനോരോഗിയാണെന്ന് വാദിച്ച് ശിക്ഷയില്‍ ഇളവു വരുത്താന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യുഷന് സ്റ്റീഫന്‍ കുട്ടികളോട് ലൈംഗികാസക്തി ഉള്ള ആളാണെന്ന് തെളിയിച്ചു. കുട്ടികളുടെ ശക്തിയായിരുന്ന സ്റ്റീഫന്‍ ശക്തി നശിപ്പിക്കുകയും ചെയ്തെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ക്രിക്ക്ബോം അറിയിച്ചു.
Post Your Comments