Latest NewsIndia

ആസ്തി വിവരങ്ങൾ തെറ്റായി കാണിച്ച കേസിൽ അഖിലേഷിനും മുലായത്തിനും സിബിഐയുടെ ക്ലീൻ ചിറ്റ്​

ന്യൂഡൽഹി: ആസ്തി വിവരങ്ങളിൽ ക്രമക്കേട് കാണിച്ചെന്ന കേസിൽ എസ് പി നേതാക്കളായ മുലായം സിംഗ് യാദവിനും മകൻ അഖിലേഷ് യാദവിനും കുടുംബാഗങ്ങൾക്കും സിബിഐ ക്ലീൻ ചിറ്റ്​ നൽകി. മുലായം, അഖിലേഷ്, ഭാര്യ ഡിംപിൾ യാദവ് എന്നിവർക്കെതിരെയായിരുന്നു അന്വേഷണം നടന്നത്.

2005ലാണ് മുലായവും കുടുംബവും അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ വിശ്വനാഥ്‌ ചതുർവേദി കോടതിയെ സമീപിക്കുന്നത്. ഇതേത്തുടർന്ന് സി ബി ഐ അന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.ഇതിനെതിരെ അന്ന് മുലായം പുനഃ പരിശോധനാ ഹർജി നൽകിയിരുന്നെങ്കിലും കോടതിയത് തള്ളിയിരുന്നു.

എന്നാൽ ഇപ്പോൾ അന്വേഷങ്ങൾ പൂർത്തിയാക്കി സിബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് മുലായവും കുടുംബവും കുറ്റക്കാരല്ലെന്നു പറഞ്ഞിരിക്കുന്നത്. ഇവർക്കെതിരെ ഉയർന്ന അനധികൃത സ്വത്ത് സമ്പാദനത്തിനു മതിയായ തെളിവുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button