Latest NewsIndia

ഏറ്റുമുട്ടൽ : 2 ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗര്‍: ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷ സേന വധിച്ചു. ജമ്മുകശ്മൂരിലെ അനന്ത്‌നാഗ് ജില്ലയില്‍ കോകര്‍നാഗ് വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്ത് ശക്തമായ വെടിവെയ്പ് നടന്നുവെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദിന്‍ സംഘടനയില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഭീകരരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കുകളും ആയുധങ്ങളും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button