Latest NewsCricketSports

ഇത് കാലം കരുതിവെച്ച പ്രതിഫലം; ലോകവേദിയില്‍ റിഷഭ് പന്തിന്റെ അരങ്ങേറ്റം കാത്ത് ആരാധകര്‍

ലണ്ടന്‍: ലോകകപ്പില്‍ റിഷഭ് പന്തിന്റെ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. പന്തിന്റെ അരങ്ങേറ്റം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. വിധിയെ പലകുറി തിരുത്തിയുള്ള വരവാണ് പന്തിന്റേത്. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംടണില്‍ 15 അംഗ ഇന്ത്യന്‍ സംഘത്തിലൊരാളായ
ത് നിയോഗമെന്ന് വേണം പറയാന്‍. റിഷഭ പന്തിനൊപ്പമുള്ളത് വെറും ഭാഗ്യം എന്ന് മാത്രം പറഞ്ഞ് ആ നേട്ടത്തെ കുറച്ച് കാണരുത്. ലോകവേദിയില്‍ രാജ്യത്തിനായി പോരാടുന്നത് സ്വപ്നം കാണുകയും അതിനായി നിരന്തരം ശ്രമിക്കുകയും ചെയ്ത ആ താരത്തിന് കാലം കരുതിവച്ച പ്രതിഫലമാണിത്.

ടീമില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ വിഷമമല്ല തോന്നിയത്. പ്രകടനം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ചിന്തിച്ചു. അതിന് വേണ്ടി ശ്രമിച്ചു. അതാണ് തനിക്ക് ഗുണം ചെയ്‌തെന്ന് റിഷഭ് പന്ത് പറയുന്നു. വിജയ് ശങ്കറിനായി പന്തിനെ തഴഞ്ഞത് ഞെട്ടിച്ചെന്ന് റിക്കി പോണ്ടിങ് അടക്കമുള്ള പ്രമുഖര്‍് തുറന്ന് പറഞ്ഞിരുന്നു. ആരാധകരുടെ പ്രതിഷേധം മറുവശത്ത് ഇരമ്പുമ്പോള്‍ തന്നെ ലോകവേദിയില്‍ കളിക്കാനുള്ള തന്റെ അടങ്ങാത്ത ആഗ്രഹം വികാര നിര്‍ഭരമായി പന്ത് തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു

ഇതിന് പിന്നാലെ റിസര്‍വ് ടീമില്‍ ഇടം കിട്ടി. ധവാന് പരിക്കേറ്റതോടെ പക്ഷേ തന്റെ ലോകകപ്പ് സ്വപ്‌നത്തിലേക്ക് പന്ത് അടുത്തു. ഉടന്‍ ഇംഗ്ലണ്ടിലേക്ക് പറന്ന പന്ത് ഇപ്പോള്‍ ലോകകപ്പ് ടീമിലും ഇടം നേടി. ഇനി വേണ്ടത് ലോകകപ്പ് അരങ്ങേറ്റം മാത്രമാണ്. വിജയ് ശങ്കര്‍ കളിക്കുമെങ്കില്‍ അഫ്ഗാനെതിരെ പന്തിനെ പ്രതീക്ഷിക്കേണ്ട. എന്നിരുന്നാലും എന്നാല്‍ എത്രനാള്‍ അരങ്ങേറ്റം തടയാനാവും എന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ ചോദ്യം. ഇന്നല്ലെങ്കില്‍ നാളെ പന്ത് ലോകകപ്പിന്റെ കളിക്കളത്തിലിറങ്ങും. അതിനായി കാത്തിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button