KeralaLatest NewsNews

ജോസ് ടോമും ടോം തോമസും; അപരന്‍ ഇടതുപക്ഷത്തിന്റെ തുറുപ്പു ചീട്ടോ? ആശങ്കയോടെ യുഡിഎഫ്

പാല: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് പോര് കനക്കുന്നു. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ത്ഥി ജോസ് ടോമിനും ഇപ്പോള്‍ തലവേദനയായിരിക്കുന്നത് ടോം തോമസ് എന്ന അപരനാണ്. ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫിന്റെ പ്രധാന ആരോപണം.

ALSO READ: സമ്മാനം അടിച്ചു; എന്നാല്‍ സമ്മാനതുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍

എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ടോം തോമസ്. വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്റെ പേര് ഏഴാമതും ടോം തോമസിന്റെ പേര് ഒന്‍പതാമതുമാണ് രേഖപ്പെടുത്തുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ചോദ്യത്തിനും സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ ഉത്തരമുണ്ട്. എന്നാല്‍ ഇത് യുഡിഎഫ് വോട്ടുകള്‍ മറിയുന്നതിന് കാരണമാകുമെന്നാണ് നിരിക്ഷണം.

ALSO READ: നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു നാട്; നീലക്കുറിഞ്ഞി പൂവിടുന്ന നാട്ടിലെ ജോയ്‌സ് ജോർജിന്റെ വിവാദഭൂമി

റബര്‍ കര്‍ഷകനാണ് ടോം തോമസ്. സൂഷ്മപരിശോധനാ വേളയില്‍ ജോസ് ടോമിന്റെ പത്രികയില്‍ പിഴവാരോപിച്ച് വരണാധികാരിക്ക് പരാതി നല്‍കിയതും ടോം തോമസാണ്. മണ്ഡലത്തില്‍ എത്ര വോട്ട് കിട്ടുമെന്നും സ്ഥാനാര്‍ത്ഥിക്ക് കൃത്യമായ കണക്കുണ്ട്.

തെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേലിന്റെ ചിഹ്നം കൈതച്ചക്കയാണ്. രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസ് ടോമിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈതച്ചക്ക തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത്. ഓട്ടോറിക്ഷ ചിഹ്നമായി അനുവദിക്കണമെന്നായിരുന്നു ജോസ് ടോം കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഓട്ടോറിക്ഷ ചിഹ്നമായി ആവശ്യപ്പെട്ടിരുന്നതിനാല്‍ ജോസ് ടോമിന് കൈതച്ചക്ക ചിഹ്നം അനുവദിക്കുകയായിരുന്നു. അതേ സമയം കൈതച്ചക്ക ചിഹ്നമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, കൈതച്ചക്ക മധുരിക്കുമെന്നും ജോസ് ടോം പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button