Latest NewsNewsIndia

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി എം.എല്‍.എ

മുംബൈ• നാഗ്പൂർ സൗത്ത്-വെസ്റ്റ്‌ നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ബി.ജെ.പി മുൻ നേതാവ് ആശിഷ് ദേശ്മുഖ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും.

വ്യാഴാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച 19 സ്ഥാനാർത്ഥികളുടെ പട്ടികയില്‍ മുൻ എംപിസിസി അധ്യക്ഷനായിരുന്ന രഞ്ജിത്ത് ദേശ്മുഖിന്റെ മകന്‍ ആശിഷ് ദേശ്മുഖിന്റെ പേരും ഇടംപിടിച്ചിരുന്നു.

2014 ൽ കറ്റോളിൽ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ദേശ്മുഖ് തെരഞ്ഞെടുക്കപ്പെട്ടിരുനു. എന്നാല്‍ , ഒരു വർഷം മുമ്പ് ബി.ജെ.പിയിൽ നിന്നും രാജിവച്ച് അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

വെർസോവയിൽ നിന്നുള്ള ബൽ‌ദേവ് ഖോസ, കങ്കാവ്‌ലിയിൽ നിന്നുള്ള സുശീൽ റാണെ, അമരാവതിയിൽ നിന്നുള്ള സുൽഭാ ഖോഡ്‌കെ, ഘട്കോപ്പർ വെസ്റ്റിൽ നിന്നുള്ള ആനന്ദ് ശുക്ല, ഗോണ്ടിയയിൽ നിന്നുള്ള അമർ വരഡെ എന്നിവരെയും എ ഐ സി സി നാമനിർദേശം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button