Jobs & Vacancies

കമ്പ്യൂട്ടർ ഓപ്പറേറ്റർ നിയമനം

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഈഴവ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവുണ്ട്. സയൻസ്/ആർട്‌സ്/കൊമേഴ്‌സ് വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദം ഉണ്ടായിരിക്കണം. ഡേറ്റാ ബെയ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (111 പ്ലസ്) കേന്ദ്ര/സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലെ അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടാവണം. ശമ്പളം 28000-59400. പ്രയപരിധി 2019 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). ഈഴവ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മുൻഗണനയില്ലാത്ത വിഭാഗത്തെയും/മറ്റ് സംവരണ വിഭാഗങ്ങളെയും /ജനറൽ വിഭാഗത്തിനെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (മൊബൈൽ നം & ഇ-മെയിൽ ഐ.ഡി സഹിതം) തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 22നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button