Latest NewsNewsSaudi ArabiaGulf

സൗദിയിൽ കവര്‍ച്ച : ഇന്ത്യക്കാരനുൾപ്പെട്ട നാലംഗ സംഘം പിടിയിൽ

റിയാദ് : സൗദിയിൽ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയിൽ. മക്കയിൽ മൂന്ന്​ സൗദി പൗരന്മാരും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായിരിക്കുന്നത്. ഗോഡൗണുകളിലും കച്ചവട​ കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും പൊലീസ്​ വേഷംകെട്ടി ആളുകളിൽ നിന്ന്​ പണം തട്ടിയവരുമാണ്​ പിടിയിലായത്.

also read : കാന്റീനില്‍ നിന്ന് സാന്‍വിച്ച് മോഷ്ടിച്ചെന്ന് ആരോപണം; കോടികള്‍ ശമ്പളം പറ്റുന്ന ബാങ്ക് ഉദ്യോഗസ്ഥനെ പുറത്താക്കി

ഇവരിൽ നിന്ന്​​ 9,47,000 റിയാലും വാഹനവും മോഷണം നടത്തുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നു മക്ക പൊലീസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ അൽഗാമിദി അറിയിച്ചു. ജിദ്ദ, ത്വാഇഫ്​ എന്നിവിടങ്ങളിൽ മൂന്ന്​ കുറ്റകൃത്യങ്ങൾ ഇവർ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തുടർ നടപടികൾക്കായി ഇവരെ കസ്​റ്റഡിയിൽ വെച്ചിരിക്കയാണെന്നും പൊലീസ്​ വക്​താവ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button