Latest NewsKeralaNattuvarthaNews

തെരുവ് നായയുടെ കടിയേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ : തെരുവ് നായയുടെ കടിയേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ഹരിപ്പാടിൽ പിലാപ്പുഴ വടേകാട്ട് വീട്ടിൽ രാജമ്മ(87) ആണ് മരിച്ചത്. ചപ്പുചവറുകൾക്ക് തീയിടാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട് . രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. രാജമ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Also read : കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

രാത്രി കൂട്ടുകിടക്കാനായി എത്തിയ അയല്‍വാസിയായ സ്ത്രീ വാതിലിൽ മുട്ടിയിട്ടും തുറക്കാഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ വീടിന്‍റെ സമീപം രാജമ്മയെ കണ്ടെത്തിയത്. ബോധരഹിതയായ രാജമ്മയെ നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്തും കയ്യിലും ആഴത്തിൽ കടിയേറ്റിട്ടുണ്ട്. ആരൂർ എൽ പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കൾ : ശ്രീകുമാർ, സന്ധ്യ, മിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button