Latest NewsNewsIndia

അങ്ങയുടെ ചിന്തോദ്ദീപകമായ ഈ സന്ദേശം തന്നെ വല്ലാതെ സ്പര്‍ശിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: അങ്ങയുടെ ചിന്തോദ്ദീപകമായ ഈ സന്ദേശം തന്നെ വല്ലാതെ സ്പര്‍ശിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ് .  ജന്മദിനാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിച്ചായിരുന്നു ശശി തരൂര്‍ എം.പി ഈ വരികള്‍ ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് എംപി ശശി തരൂരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. നിങ്ങളുടെ ജന്മദിനത്തിന് എന്റെ ഹൃദയംഗമമായ ആശംസകള്‍. നിങ്ങളുടെ വരാനിരിക്കുന്ന ദിവസങ്ങള്‍ സന്തോഷവും സമൃദ്ധിയും നിറഞ്ഞതാവട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ പൊതുജീവിതത്തിലെ പ്രവര്‍ത്തിപരിചയവും പാണ്ഡിത്യവും രാഷ്ട്രനിര്‍മ്മാണത്തിന് വേണ്ടി വിനിയോഗിക്കാന്‍ കഴിയട്ടെയെന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button