Latest NewsNewsIndia

മധ്യപ്രദേശിൽ കെട്ടിടത്തിന് തീപിടിച്ചു ; 3 കുട്ടികളുൾപ്പെടെ 7 പേർ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കടയിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്. ഗ്വാളിയോർ സിറ്റിയിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കടയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ നാല് പേർക്ക് പൊള്ളലേറ്റിട്ടുമുണ്ട്.

മൂന്ന് നിലകളുള്ള ഇന്ദർഗഞ്ച് സ്ക്വയറിലെ കെട്ടിടത്തിലാണ് തീ പടര്‍ന്നത്. താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളും മുകളിലത്തെ നിലകളില്‍ താമസക്കാരുമുണ്ടായിരുന്നു. തീപടരുമ്പോള്‍ 25 ലേറെ ആളുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ചത്. ഇവർ തീപടർന്നപ്പോൾ ഉളളിൽ കുടുങ്ങിപോവുകയായിരുന്നു. പത്ത് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button