KeralaLatest NewsNews

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം : സൂരജിന്റെ വീട്ടുകാരും പ്രതികളാകും : സ്വര്‍ണം കുഴിച്ചിട്ടത് സൂരജിന്റെ പിതാവ്

കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം , സൂരജിന്റെ വീട്ടുകാരും പ്രതികള്‍. സ്വര്‍ണം കുഴിച്ചിട്ടത് സൂരജിന്റെ പിതാവ്. ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ഏഴ് മണിയ്ക്കൂര്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഈ മാസം അഞ്ചിന് വീണ്ടുമെത്തണമെന്ന നിര്‍ദ്ദേശത്തോടെ രാത്രി 8.20ന് ഇരുവരെയും വിട്ടയച്ചു. ഉച്ചയ്ക്ക് ഒന്നേകാലിന് പിങ്ക് പൊലീസിന്റെ വാഹനത്തിലാണ് ഇരുവരെയും അടൂര്‍ പറക്കോട്ടെ വീട്ടില്‍ നിന്നും കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നത്. ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തില്‍ രേണുകയെയും സൂര്യയെയും പ്രത്യേകമായിട്ടും പിന്നീട് ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്തു. ഇതിന് ശേഷം സൂരജിന്റെയും സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

read also : അഞ്ചൽ ഉത്ര വധം; സു​രേ​ന്ദ്രൻ മൂ​ന്നു ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

എന്നാല്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പങ്കില്ലെന്ന് അമ്മയും സഹോദരിയും ആവര്‍ത്തിച്ചുപറഞ്ഞു. സൂരജിനെ കേസില്‍ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോള്‍ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോണ്‍ ചെയ്തതെന്നും സൂര്യ വെളിപ്പെടുത്തി. എന്നാല്‍ ഉത്രയെ അപായപ്പെടുത്തുന്ന കാര്യം തനിയ്ക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്ന് സൂര്യ ആവര്‍ത്തിച്ചു പറഞ്ഞു. വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ടിരുന്ന സ്വര്‍ണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രിയില്‍ കണ്ടെത്തിയിരുന്നു. ഇത് സുരേന്ദ്രനാണ് കുഴിച്ചിട്ടതെന്നും കുഴിച്ചിട്ട ഭാഗം തന്നെ കാണിച്ചുതന്നിരുന്നെന്നും രേണുക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

മാര്‍ച്ച് രണ്ടിനാണ് സൂരജ് ബാങ്ക് ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്തത്. ഉത്രയെ അണലികടിച്ച് ആശുപത്രിയിലാക്കിയപ്പോള്‍ താലിമാലയടക്കമുള്ള ആഭരണങ്ങള്‍ ഊരിയെടുത്തതും സൂരജിന്റെ പക്കലുണ്ടായിരുന്നു. കുഞ്ഞിന്റേത് ഉള്‍പ്പടെ 37.5 പവന്റെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. തന്നെ അറസ്റ്റ് ചെയ്യുമെന്നുറപ്പിച്ച ദിവസം സൂരജ് സ്വര്‍ണം സുരേന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ ആഭരണങ്ങളാണ് കുഴിച്ചിട്ടതെന്ന് സുരേന്ദ്രനും രേണുകയും അന്വേഷണ സംഘത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button