Latest NewsKeralaNews

കാട്ടാന ചെരിഞ്ഞ കേസിൽ പ്രതിക്കുവേണ്ടി അഡ്വ. ആളൂർ

പട്ടാമ്പി • മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാന പടക്കം പൊട്ടി ചെരിഞ്ഞ സംഭവത്തിൽ അറസ്റ്റിൽ ആയ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി അഡ്വ. ആളൂർ . പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് പ്രതിയെ ഹാജരാക്കിയത്. ആളൂർ അസ്സോസിയേറ്റിലെ അഭിഭാഷകൻ ഷെഫിൻ അഹമ്മദ്‌ ആണ് ജാമ്യാപേക്ഷ ഫയൽ ചെയ്തത് . തിങ്കളാഴ്ച വാദം കേൾക്കാൻ മാറ്റിവച്ചു.

സ്ഫോടക വസ്തു കയ്യിൽ വെച്ചതിനു പോലീസും, വന്യ ജീവികളെ വേട്ടയാടിയതിനു വനം വകുപ്പും കേസ് എടുത്തിരുന്നു. ഇതിൽ ഒന്നും രണ്ടും പ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീമിനും, മകൻ റിയാസുദീനും വേണ്ടി ആളൂർ തന്നെ ഹാജരാകും എന്നാണ് അറിയാൻ കഴിഞ്ഞത്. തേങ്ങയിൽ പടക്കം നിറച്ചു പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ ആണ് ആന കുടുങ്ങിയത് എന്നാണ് വിൽസൺ മൊഴി നൽകിയത്.

കേസിൽ ഒരു ദക്ഷിണേന്ത്യന്‍ ലോബിക്ക് പങ്ക് ഉണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. സൗത്ത് ഇന്ത്യയിൽ നിന്ന് ആനക്കൊമ്പ്, പുലിത്തോൽ, മാൻ കൊമ്പ് എന്നിവ കയറ്റി അയക്കുന്ന ബോംബെ ബന്ധങ്ങൾ ആണോ ആളൂരിനെ ഈ കേസ് ഏൽപ്പിച്ചത് എന്ന ഒരു സംശയവും ഇതിനു പിന്നിലുണ്ട്. കാരണം മലപ്പുറത്തെ മാൻ കൊമ്പ് വേട്ട കേസിലും ആളൂർ തന്നെയാണ് പ്രതികൾക്കുവേണ്ടി ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button