മുസഫര്‍നഗര്‍ : ഡോക്ടര്‍മാര്‍ പരിശോധനക്കിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിൽ ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെയാണ് 25കാരി പരാതിയുമായി രംഗത്തെത്തിയത്.
Also read : പ്രണയം നടിച്ച് പീഡനം : ദൃശ്യങ്ങള്‍ പകര്‍ത്തി : പരാതിയുമായി 24കാരി
വെള്ളിയാഴ്ച അമ്മക്കും സഹോദരനുമൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയത്. പരിശോധന സമയത്ത് രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. വീട്ടിലെത്തിയ ശേഷമാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും പരാതി നല്‍കുയുമായിരുന്നു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. രണ്ടുപേർക്കുമെതിരെ കേസ് എടുത്തെന്നും , ഇരുവരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments