Latest NewsIndiaNews

പൈലറ്റായ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ജീവനൊടുക്കുന്നതിന് മുമ്പ് ലാവണ്യ താന്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു

ഹൈദരാബാദ്: പൈലറ്റായ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി.സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയര്‍ ആയി ജോലി ചെയ്‌തു വരികെയായിരുന്നു ഭാര്യ. ഹൈദരബാദ് സിറ്റിക്ക് പുറത്തുള്ള ഷംഷാബാദില്‍ റള്ളഗുവയിലാണ് സംഭവം.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത് ലാവണ്യ ലാഹരിയെന്ന 31കാരിയാണ്. എട്ടുവര്‍ഷം മുമ്പാണ് ലാവണ്യ പൈലറ്റായ വെങ്കടേശ്വര്‍ റാവുവിനെ വിവാഹം കഴിച്ചത്. ജീവനൊടുക്കുന്നതിന് മുമ്പ് ലാവണ്യ താന്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു.ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ലാവണ്യയുടെ മരണത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ വീട്ടുകാര്‍ പുറത്തുവിട്ടു. വീഡിയോയില്‍ ലാവണ്യയുടെ ഭര്‍ത്താവ് അവരെ മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. കുട്ടികളില്ലാത്തതിനാല്‍ ലാവണ്യയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും ഉപദ്രവിക്കാറുണ്ടായിരുന്നു.

ALSO READ: ‘ബോയ്‌കോട്ട് ചൈന’; സൊമാറ്റോയുടെ ടീ ഷര്‍ട്ടുകള്‍ കത്തിച്ചുകൊണ്ട് രാജ്യസ്നേഹം പ്രകടിപ്പിച്ച് ഭക്ഷണ വിതരണ ജീവനക്കാർ

സിസിടിവി ദൃശ്യങ്ങളില്‍ ലാവണ്യയും ഭര്‍ത്താവ് വെങ്കടേശ്വര റാവുവും ലിവിങ് റൂമിലാണ്. ആവര്‍ത്തിച്ച് വെങ്കടേശ്വര റാവു ലാവണ്യയെ മര്‍ദ്ദിക്കുന്നത് കാണാം. വീഡിയോയില്‍ വീട്ടിലെ പട്ടിയും തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് കാണാം.വെങ്കടേശ്വര റാവുവിന്റെ മര്‍ദ്ദനത്തിനു ശേഷം തളര്‍ന്നവശയായ ലാവണ്യ തന്റെ വയറില്‍ പിടിച്ചുകൊണ്ട് നടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച ഷംഷബാദിലെ വീട്ടില്‍ ലാവണ്യ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button