Latest NewsIndiaNews

കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്​മീർ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.കുപ്​വാര ജില്ലയിലാണ് സംഭവം.

നിയന്ത്രണ രേഖക്ക്​ സമീപം നൗഗാം സെക്​ടറിലെ സൈനിക പോസ്​റ്റിന്​ നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പാക്​ ആക്രമണം.

പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം. പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നൽകിയെന്ന് പ്രതിരോധ വക്​താവ്​ അറിയിച്ചു. അതേസമയം നിയന്ത്രണ രേഖയില്‍ പലസ്ഥലത്തും പാക് സൈന്യം ഇന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button