KeralaLatest NewsIndia

‘പോയത് വിജയ് പി. നായർ ക്ഷണിച്ചിട്ട്; അതിക്രമിച്ചു കടന്നിട്ടില്ല’

കൊച്ചി ∙ യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മൂവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എന്നാൽ ഇവർ എവിടെയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അറസ്റ്റ് ഉടൻ വേണ്ടെന്ന തീരുമാനത്തെ തുടർന്നു മറ്റ് നടപടികൾ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിച്ചേക്കും. ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനിൽക്കില്ലെന്നും വിജയ് പി. നായർ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

read also: ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ രഹസ്യഗ്രൂപ്പ്, രണ്ടുപേർ അറസ്റ്റിൽ , അന്വേഷണം ശക്തമാക്കാൻ എൻഐയ്ക്ക് കേന്ദ്ര നിർദ്ദേശം

വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ‌് ഒത്തുതീർപ്പു ചർച്ചയ്ക്കായി പോയതെന്നും പറയുന്നു. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button