KeralaMollywoodLatest NewsNewsEntertainment

മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ മല്ലികാ സുകുമാരന്‍ ചാടുമോ? ശാന്തിവിള ദിനേശ്

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ത്ഥിയായി നടി മല്ലികാ സുകുമാരന്‍ നിൽക്കുന്നതായി വാർത്തകൾ സജീവമാണ്. ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന തന്റെ യൂടൂബ് ചാനലിലൂടെ മല്ലിക സുകുമാരനെകുറിച്ചും, മേയര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ചും പുതിയ വെളിപ്പെടുത്തൽ നടത്തുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ .. തന്റെ വലയം സീരിയലിൽ മല്ലിക ചേച്ചിയാണ് നായികയായത്. ശിവജി ചേട്ടനായിരുന്നു നായകന്‍. ഇണങ്ങിയും പിണങ്ങിയും ഉളള ബന്ധമാണ് മല്ലിക ചേച്ചിയുമായി. ഞാന്‍ പിണങ്ങിയാലും മല്ലിക ചേച്ചി അങ്ങനെ പിണങ്ങില്ല. എപ്പോഴും ചിരിച്ച്‌ മാത്രേ സംസാരിക്കൂ. വാര്‍ത്ത ശരിയാണോ എന്ന് അറിയില്ല ചേച്ചി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു എന്ന് കേട്ടു. ചേച്ചി ഒരു കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്. അപാരമായ ബുദ്ധിയുള്ളയാളാണ് മല്ലിക ചേച്ചി. ആളുകളോട് എങ്ങനെ പെരുമാറണം എന്ന് അറിയാവുന്ന വളരെ വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്. എനിക്ക് ചേച്ചിയോട് ബഹുമാനമുണ്ട്.

കേരളത്തിലെ ദൈന്യദിന രാഷ്ട്രീയത്തെ കുറിച്ച്‌ ചേച്ചിയ്ക്ക് നല്ല പൊതുബോധം ഉണ്ടെന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ചേച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാകാം എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ചാടുമോ എന്ന് എനിക്കറിയില്ല.നൂറു വട്ടം ചേച്ചി ആലോചിക്കണം. ചേച്ചി സ്ഥാനാര്‍ത്ഥിയായി നില്‍ക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button