Latest NewsNewsIndia

12 ബാങ്കുകളില്‍ നിന്ന് 1200 കോടിയുടെ വായ്പാ തട്ടിപ്പ്, അന്വേഷണം ആരംഭിച്ച് സിബിഐ

ന്യൂഡല്‍ഹി : രാജ്യത്തെ 12 ബാങ്കുകളില്‍ നിന്നായി 1200 കോടി രൂപ തട്ടിപ്പ് നടത്തി സ്വകാര്യ കമ്പനി. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കമ്പനി ഉടമകള്‍ ഒളിവിലാണെന്നും രാജ്യം വിട്ടെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ബുധനാഴ്ച കമ്പനി ഉടമകളെ കണ്ടെത്തുന്നതിന് വേണ്ടി സിബിഐ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ആരെയും പിടികൂടാനായില്ലെന്നാണ് വിവരം.

Read Also : ഇറാന്‍ തീരത്തേക്ക് യുദ്ധക്കപ്പലുകള്‍ നീക്കി അമേരിക്ക… ലക്ഷ്യം ഇറാന്റെ ആണവപരീക്ഷണ ശാലകള്‍… ഗള്‍ഫ് മേഖല പുകയുന്നു

അമിര പ്യുവര്‍ ഫുഡ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി രജിസ്റ്റര്‍ ചെയ്യുന്നു. കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കാനറ ബാങ്കിന്റെ നേതൃത്വത്തിലുളള 12 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലിന് 2018ല്‍ പരാതി നല്‍കിയത്. കരണ്‍ എ ചന്ന, ഭാര്യ അനിത ദിയാംഗ്, അപര്‍ണ പുരി, രാജേഷ് അറോറ, ജവഹര്‍ കപൂര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കാനറ ബാങ്കിന് 197 കോടി, ബാങ്ക് ഓഫ് ബറോഡയ്ക്ക് 180 കോടി, പഞ്ചാബ് നാഷണല്‍ ബാങ്കിന് 260 കോടി, ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 147 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 112 കോടി, യെസ് ബാങ്കിന് 99 കോടി, ഐസിഐസിസി ബാങ്കിന് 75 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 64 കോടി, ഐഡിബിഐ ബാങ്കിന് 47 കോടി, വിജയ് ബാങ്കിന് 22 കോടി എന്നിങ്ങനെയാണ് പണം തിരിച്ച് കിട്ടാനുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button