Latest NewsIndia

ബംഗളുരു കലാപക്കേസില്‍ 17 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ എന്‍.ഐ.എ അറസ്റ്റുചെയ്തു

അക്രമവുമായി ബന്ധപ്പെട്ട് 415 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബംഗളുരു : ബംഗളൂരു അക്രമക്കേസില്‍ 17 എസ്.‌ഡി.പി.ഐ​- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെക്കൂടി എന്‍.ഐ.എ അറസ്റ്റു ചെയ്തു. അക്രമത്തിന് മുന്‍പായി ബം​ഗളൂരു എസ്.‌ഡി.പി.ഐ ജില്ലാ അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ​ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍.ഐ.എ വ്യക്തമാക്കി.

ഇതോടെ ബംഗളൂരു അക്രമക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 187 ആയി.നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും അറുപതോളം പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 415 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

read also: സുഗതകുമാരി ടീച്ചറിന്റെ നില വഷളായി, വെന്റിലേറ്ററിൽ

കോൺഗ്രസ് എം‌.എൽ‌.എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ സമൂഹമാധ്യമങ്ങളിൽ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ബെംഗളുരുവിൽ കലാപമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button