Latest NewsNewsIndia

2014 മുതല്‍ ബെംഗളൂരു ബെന്‍സൺ ടൗണിലെ ഫ്ലാറ്റിൽ; മദനിയ്ക്ക് അടിയന്തര ശസ്ത്രക്രിയ

ജാമ്യത്തിലിറങ്ങിയ മദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സൺ ടൗണിലെ ഫ്ലാറ്റിലാണ് കഴിയുന്നത്.

ബെംഗളൂരു: പിഡിപി നേതാവും ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിയുമായ അബ്ദുള്‍ നാസർ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്നാണ് ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: ഇ​ന്ത്യൻ നിർമ്മിത വാ​ക്സി​ന്‍ ല​ഭി​ക്കും’; എ​യിം​സ് ആ​ശു​പ​ത്രി​ക്കു ത​റ​ക്ക​ല്ലി​ട്ട് പ്ര​ധാ​ന​മ​ന്ത്രി

നാളെ (ജനുവരി-1) ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി മദനിയുടെ ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സൺ ടൗണിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button