KeralaLatest NewsNews

ഓരോ മിനിട്ടിലും 22 ബിരിയാണികൾ; പുതുവർഷത്തിൽ സൊമാറ്റോ ഇങ്ങനെ

മെയിൽ മാത്രം 4.5 ലക്ഷത്തിന് പുറത്ത് പിസ ഓർഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്.

തിരുവനന്തപുരം: പുതുവർഷത്തിൽ വ്യത്യസ്ഥ രീതികളുമായി സൊമാറ്റോ. 2020ലെ ഓരോ മിനിട്ടിലും തങ്ങൾ 22 ബിരിയാണി വീതം ഡെലിവർ ചെയ്തതായി പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ. 1,988,044 പ്ലേറ്റ് വെജിറ്റബിൾ ബിരിയാണിയും കഴിഞ്ഞ വർഷം സൊമാറ്റോ വിതരണം ചെയ്തു. തങ്ങളുടെ ഫേസ്ബുക്ക് ഹാൻഡിലിലൂടെയാണ് സൊമാറ്റോ ഈ കണക്കുകൾ പങ്കുവച്ചത്.

Read Also: കുടിയൊഴിപ്പിക്കല്‍ ദുരന്തം: വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ്?

എന്നാൽ ബെംഗളൂരുവിലെ യാഷ് എന്നയാള് പോയ വർഷം ഏറ്റവുമധികം തവണ ഭക്ഷണം ഓർഡർ ചെയ്തത്. ആകെ 1380 തവണ ഇയാൾ ഭക്ഷണം വരുത്തിച്ചു. ദിവസവും ഏതാണ്ട് നാല് തവണ എന്ന കണക്കിൽ വരും ഇത്. മഹാരാഷ്ട്രയിലെ ജാൽഗോനിൽ താമസിക്കുന്ന ഒരാൾ 369 തവണ പിസ ഓർഡർ ചെയ്‌തു. മെയിൽ മാത്രം 4.5 ലക്ഷത്തിന് പുറത്ത് പിസ ഓർഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്. നവംബറിൽ ഇത് 17 ലക്ഷമായി. 1,99,950രൂപയുടെ ഓർഡർ കൊടുത്തയാളാണ് ഏറ്റവും വലിയ തുകയ്ക്ക് ഭക്ഷണം വരുത്തിച്ചത്. ഇയാൾക്ക് 66,650രൂപയുടെ ഡിസ്‌കൗണ്ട് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button