ഉടനൊന്നും വിരമിക്കാൻ ഉദ്ദേശമില്ലെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിരമിക്കാന്‍ പദ്ധതിയില്ലെന്നാണ് ഗെയ്ല് പറയുന്നത്. വിരമിക്കലിനെ കുറിച്ച് ഇപ്പോൾ എന്തായാലും ചിന്തിക്കുന്നുല്ലെന്ന് ഗെയ്ൻ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോർട്ട് ചെയ്യുന്നു.
വയസ് 41 ആയെങ്കിലും ബാറ്റ് താഴെ വെക്കാന്‍ ഉദ്ദേശമില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ഗെയ്ല്. ‘റിട്ടയര്‍ ചെയ്യാന്‍ ഇപ്പോള്‍ പദ്ധതിയൊന്നുമില്ല. അഞ്ച് വര്‍ഷം കൂടി കളിക്കാനാകുമെന്നാണ് തോന്നുന്നത്. 45ന് മുൻപ് ഏതായാലും ഇല്ല. രണ്ട് ലോകകപ്പ് കൂടി കഴിയാനുണ്ട്’ -ഗെയ്ല് പറഞ്ഞു.
Also Read: ബ്രിസ്റ്റിയുടെ ലഹരി ബന്ധങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്
ഇത്തവണ നടന്ന ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് ഗെയ്ൽ കാഴ്ച വെച്ചത്. വെറും ഏഴ് മത്സരങ്ങളില്‍ നിന്നും 288 റണ്‍സ് ആണ് ഗെയ്ല് വാരിക്കൂട്ടിയത്. ആദ്യ മത്സരങ്ങളില്‍ ഗെയ്ലിന് അവസരം നല്കാതിരുന്നതില് കിങ്സ് ഇലവന് പഞ്ചാബ് ഖേദിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. 99 റണ്‍സ് നേടിയ വെടിക്കെട്ട് ഇന്നിങ്സ് ഉള്‍പ്പെടെ മൂന്ന് അര്‍ധശതകങ്ങളും ഗെയ്ല് നേടി.
Post Your Comments