KeralaLatest NewsNews

ധന്യ ബാലന്റെ ഹണിട്രാപ്പില്‍പ്പെട്ടത് നിരവധി പുരുഷന്‍മാര്‍, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തവര്‍ കൂടുതല്‍

പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

തൃശൂര്‍: ധന്യ ബാലന്റെ ഹണിട്രാപ്പില്‍പ്പെട്ടത് നിരവധി പുരുഷന്‍മാര്‍. നാണക്കേട് ഭയന്ന് പുറത്ത് പറയാത്തവര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന വമ്പന്‍മാരെ ഹണിട്രാപ്പില്‍പ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിനി ധന്യാബാലന്റെ തട്ടിപ്പിനിരയായത് നിരവധി പേരാണ്. കേരളത്തിനകത്തും പുറത്തും പലരില്‍ നിന്നുമായി കോടിക്കണക്കിന് രൂപ ധന്യ തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Read Also : ‘വന്നിട്ട് കാണാം മോനെ’ എന്ന് പറഞ്ഞ് ആ അമ്മ യാത്രയായി, തിരിച്ച് വരാത്ത യാത്ര; ക്യാൻസർ ഒരു കുടുംബത്തെ തകർക്കുമ്പോൾ

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ധന്യ തന്റെ ഇരകളെ കണ്ടെത്തുന്നത്. പ്രൊഫൈലിലെ വിവരങ്ങളിലൂടെ അവരുടെ സ്റ്റാറ്റസ് മനസിലാക്കി അവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. അപരിചിതരുമായി സൗഹൃദം പാടില്ലെന്ന് പൊലീസും മറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും തന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ പ്രൊഫൈല്‍ പിക്ചറായി നല്‍കുന്ന ധന്യയ്ക്ക് ഫേസ്ബുക്കിലും ട്വിറ്ററിലും മെസഞ്ചറിലും മറ്റും ഒന്നിലധികം അക്കൗണ്ടുകളുണ്ട്.

വ്യാജപേരും വിലാസവും തെറ്റായ വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള അക്കൗണ്ടുകളില്‍ സിവില്‍ സര്‍വ്വീസ് ട്രെയിനി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കസ്റ്റംസ് ഓഫീസര്‍, തുടങ്ങി കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് ധന്യയുടെ തട്ടിപ്പുകള്‍ അധികവും നടന്നത്. മുംബൈ, ബംഗളൂരു, ചെന്നൈ, ഗോവ എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് അവിടങ്ങളിലുള്ളവരെ സുഹൃത്തുക്കളാക്കി അവരെ വലയില്‍ വീഴ്ത്തിയാണ് തട്ടിപ്പ്.

സൗഹൃദത്തിലായെന്ന് ഉറപ്പാകുന്നവരോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതോടെ അതേ രീതിയില്‍ അവര്‍ തിരിച്ചും പറയും. ഇതിനിടെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും കൂടിക്കാഴ്ചയും കറക്കവും ഒരുമിച്ച് ഊണും ഉറക്കവുമെല്ലാം നടത്തിയെടുക്കുന്ന ധന്യ തന്റെ ആഡംബര ഫോണില്‍ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും പകര്‍ത്തും. സെല്‍ഫിയായും അല്ലാതെയും പകര്‍ത്തുന്ന ഇത്തരം ചിത്രങ്ങളാണ് പിന്നീട് ഇരകള്‍ക്ക് കെണിയാകുന്നത്.

സൗഹൃദം കണക്കിലെടുത്ത് തുടക്കത്തില്‍ പലരും ചോദിക്കുന്ന പണം നല്‍കുമെങ്കിലും പിന്നീട് നിരന്തരം പണത്തിനായി വിളികള്‍ വരും.

എം.ബി.എ കഴിഞ്ഞ യുവതി ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലേക്ക് പോയ അന്വേഷണസംഘം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ചില മലയാളികളുടെ സഹായത്തോടെയാണ് ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസമെന്നു കണ്ടെത്തിയത്. താന്‍ പ്രതിരോധവകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ധന്യയെ കൈയോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button