CricketLatest NewsNewsSports

മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് ഏറെ ആനന്ദകരം: എ ബി ഡിവില്ലേഴ്സ്

ഗ്ലെൻ മാക്സ്വെല്ലിനൊപ്പം കളിക്കുന്നത് ഏറെ ആനന്ദകരമാണെന്ന് എ ബി ഡിവില്ലേഴ്സ്. തനിക്ക് ഇത്തരം താരങ്ങൾക്കൊപ്പം ക്രീസിൽ ചെലവഴിക്കുന്നത് ആനന്ദകരമാണെന്നും മാക്സ്വെല്ലിന് ക്രിക്കറ്റ് മത്സരങ്ങൾ വിജയിക്കണമെന്ന അതിയായ ആഗ്രഹമുള്ള താരമാണെന്നും എ ബി ഡിവില്ലേഴ്സ് പറഞ്ഞു. ഡാൻ ക്രിസ്ത്യനും അത്തരത്തിൽ മറ്റൊരു താരമാണെന്നും ഇത്തവണ ബാംഗ്ലൂരുവിന് മികച്ച കോമ്പിനേഷനാണുള്ളതെന്നും ഡിവില്ലേഴ്സ്ൻ പറഞ്ഞു.

ക്രൂനാൽ പാണ്ഡ്യയുടെ ത്രോ അത്ര മികച്ചതായിരുന്നുവെന്നും എന്നാൽ ടീം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും എബിഡി പറഞ്ഞു. മുംബൈ ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. 27 പന്തിൽ നിന്ന് രണ്ട്‌ സിക്‌സും നാല് ഫോറുമടക്കം 48 റൺസ് എടുത്ത എ ബി ഡിവില്ലേഴ്‌സാണ് ബാംഗ്ലൂരുവിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ ഡിവില്ലേഴ്സ് റൺ ഔട്ടായെങ്കിലും ഹർഷൻ പട്ടേൽ (4) ടീമിനെ വിജയത്തിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button