Latest NewsIndia

കര്‍ണാടക ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ്​: വോട്ടെടുപ്പ് തുടങ്ങി

ബം​ഗ​ളൂ​രു: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന കര്‍ണാടകയിലെ ബെ​ള​ഗാ​വി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലും മ​സ്​​കി, ബ​സ​വ​ക​ല്യാ​ണ്‍ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പോളിങ് തുടങ്ങി. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ പോ​ളി​ങ്ങി​ന്​ പ്ര​ത്യേ​ക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒരുക്കിയിട്ടുണ്ട്. മേ​യ്​ ര​ണ്ടി​നാ​ണ്​ ഫ​ല​പ്ര​ഖ്യാ​പ​നം.

കേ​ന്ദ്ര റെ​യി​ല്‍​വേ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന സു​രേ​ഷ്​ അം​ഗ​ദി ക​ഴി​ഞ്ഞ സെപ്റ്റം​ബ​റി​ല്‍ കോ​വി​ഡ്​ ബാ​ധ​യെ തു​ട​ര്‍​ന്ന്​ മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ബെ​ള​ഗാ​വി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​രഞ്ഞെടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്. ബെ​ള​ഗാ​വി​യി​ല്‍ ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ജാ​ര്‍​ക്കി​ഹോ​ളി സ​ഹോ​ദ​ര​ന്മാ​രി​ലെ സ​തീ​ഷ്​ ജാ​ര്‍​ക്കി​ഹോ​ളി​യാ​ണ്​ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​. സ​ഹ​താ​പ വോ​ട്ട്​ പ്ര​തീ​ക്ഷ​യി​ല്‍ സു​രേ​ഷ്​ അം​ഗ​ദി​യു​ടെ ഭാ​ര്യ മം​ഗ​ള അം​ഗ​ദി​യെയാ​ണ്​ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്.

മു​ന്‍ മ​ന്ത്രി​കൂ​ടി​യാ​യ സ​തീ​ഷ്​ ജാ​ര്‍​ക്കി​ഹോ​ളി ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​ണെ​ന്ന​തി​നാ​ല്‍ ബി.​ജെ.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റി​ല്‍ മ​ത്സ​രം ക​ടു​ക്കും. മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ ജ​ഗ​ദീ​ഷ്​ ഷെ​ട്ടാ​റിെന്‍റ ബ​ന്ധു​കൂ​ടി​യാ​ണ്​ മം​ഗ​ള അം​ഗ​ദി. ഷെ​ട്ടാ​റി​നാ​യി​രു​ന്നു മം​ഗ​ള അം​ഗ​ദി​യു​ടെ തെ​ര​െ​ഞ്ഞ​ടു​പ്പ്​ പ്ര​ചാ​ര​ണ ചു​മ​ത​ല. ക​ഴി​ഞ്ഞ തെ​രഞ്ഞെ​ടു​പ്പി​ല്‍ 7.6 ല​ക്ഷം വോ​ട്ടാ​ണ്​ ബി.​ജെ.​പി​ക്ക്​ ല​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​യാ​യ സാ​ധു​നാ​വ​റി​ന്​ ല​ഭി​ച്ച​ത്​ 3.7 ല​ക്ഷം വോ​ട്ടും. ഇ​ത്ത​വ​ണ മ​റാ​ത്ത വോ​ട്ട്​ ല​ക്ഷ്യ​മി​ട്ട്​ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി ശു​ഭം വി​ക്രാ​ന്ത്​ ഷെ​ല്‍​കെ​യും രം​ഗ​ത്തു​ണ്ട്.

മ​സ്​​കി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ബി.​ജെ.​പി​യു​ടെ പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ലി​നെ​തി​രെ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ലാ​ണ്​ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി. ഇ​രു​വ​രും പാ​ര്‍​ട്ടി പ​ര​സ്​​പ​രം മാ​റി​യാ​ണ്​ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്​ എ​ന്ന​താ​ണ്​ കൗ​തു​കം.

കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​യാ​യി​രു​ന്നു ബി. ​നാ​രാ​യ​ണ റാ​വു കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ച​തോ​ടെ​യാ​ണ്​ ബ​സ​വ​ക​ല്യാ​ണി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. സ​ഹ​താ​പ ത​രം​ഗം പ്ര​തീ​ക്ഷി​ച്ച്‌​ നാ​രാ​യ​ണ റാ​വു​വിന്റെ ഭാ​ര്യ മ​ല്ല​മ്മ​യെ കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​പ്പോ​ള്‍ ന്യൂ​ന​പ​ക്ഷ വോ​ട്ട്​ ല​ക്ഷ്യം​വെ​ച്ച്‌​ സെ​യ്​​ദ്​ യ​സ​റ​ബ്​ അ​ലി ഖാ​ദി​രി​യെ ജെ.​ഡി-​എ​സും രം​ഗ​ത്തി​റ​ക്കി. മു​മ്പ് ​ ര​ണ്ടു​ ത​വ​ണ ജെ.​ഡി-​എ​സ്​ എം.​എ​ല്‍.​എ​യാ​യി​രു​ന്ന മ​ല്ലി​കാ​ര്‍​ജു​ന ഖു​ബെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button