COVID 19KeralaNattuvarthaLatest NewsNews

സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിൽ, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി

ആശുപത്രികളിൽ ഒഴിവില്ലാത്തതിനാൽ കോവിഡ് ചികിത്സക്കായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കുമെന്നും, മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ണ്ടാം തരംഗത്തിന്റെ വ്യാപനത്തിൽ സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെയുള്ള പ്രതിദിന കോവിഡ് ബാധിതരുടെ കണക്കിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗബാധിതരായത് ഇന്നാണ്. 41,953 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിൽ ഒഴിവില്ലാത്തതിനാൽ കോവിഡ് ചികിത്സക്കായി ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കുമെന്നും, മെഡിക്കൽ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ ഓക്സിജൻ ലഭ്യതയിൽ വലിയ പ്രശ്നങ്ങളില്ലല്ലെന്നും, സ്വകാര്യ ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടിയ പഞ്ചായത്തുകൾ ഇന്ന് മുതൽ അടച്ചിടുമെന്നും, മുനമ്പം ഹാർബർ പൂർണമായും അടച്ചിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ 61.3 ശതമാനം ഐ.സി.യു കിടക്കകളും ഉപയോഗത്തിലാണെന്നും വെന്‍റിലേറ്ററുകളിൽ 27.3 ശതമാനം ഉപയോഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button