Latest NewsNewsIndia

വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍: നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി

ഈ വർഷം ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയിൽ മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ പാസ്സാക്കിയത്

ഗാന്ധിനഗർ‍ : മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള വിവാഹങ്ങളും വിവാഹങ്ങള്‍ക്കായുള്ള മതംമാറ്റവും തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിജയ് രൂപാണി പറഞ്ഞു.

ഈ വർഷം ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയിൽ മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ പാസ്സാക്കിയത്. മെയ് മാസത്തിൽ ഗവര്‍ണര്‍ ആചാര്യ ദേവ്രത് ബിൽ അംഗീകരിച്ചു. ഈ നിയമമാണ് ജൂണ്‍ 15ന് പ്രാബല്യത്തിലാകുന്നത്.

Read Also  :  കർഷകർക്കും ലക്ഷദ്വീപിനും ഒപ്പം നിന്നവർ ആരോഗ്യപ്രവർത്തകർക്കും ഒപ്പമുണ്ടാകണം: അനു കെ അനിയൻ

2003-ലെ നിയമമാണ് ഭേദഗതി ചെയ്തത്. മതപരിവര്‍ത്തനത്തിനായി മാത്രം വിവാഹം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് പുതിയ നിയമ ഭേദഗതിയില്‍ പറയുന്നത്. ഇതുപ്രകാരം പ്രതികളാക്കപ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നിര്‍ബന്ധിത പരിവര്‍ത്തനം സംബന്ധിച്ച പരാതി ലഭിച്ചാല്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കില്‍ കുറയാത്ത ഓഫീസറാകും കേസ് അന്വേഷിക്കുക. അത്തരത്തിലുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും ചെയ്യും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button