KeralaLatest NewsNewsCrime

നഗരസഭ ജീവനക്കാരെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടി പോലീസ്

വർക്കല: നഗരസഭ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ശ്രീനിവാസപുരം ലക്ഷംവീട്ടിൽ ഷമീർ (29), രഘുനാഥപുരം ചരുവിളവീട്ടിൽ അൽ റബീൻ (28), ശ്രീനിവാസപുരം മന്നാനിയ്യ ലക്ഷംവീട്ടിൽ സുനിൽ (48), ശ്രീനിവാസപുരം ഹൈഫാ മൻസിലിൽ മുഹമ്മദ് നൗഫൽ എന്നിവരാണ് ​പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട്​ നാലരയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്​, ഡ്രൈവർ അരുൺ എന്നിവർക്കാണ് ആക്രമണത്തിൽ മർദ്ദനമേറ്റത്.

കണ്വാശ്രമം പ്രദേശത്ത് കൂട്ടംകൂടി നിന്നവരോട് കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദേശിക്കുമ്പോഴാണ് കൂട്ടംകൂടിയെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. ഇവർ സഞ്ചരിച്ച നഗരസഭയുടെ കാറി​ന്റെ മുന്നിലെ ഗ്ലാസും നശിപ്പിച്ചു. അറസ്റ്റിലായവരെ ​കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button