KeralaLatest NewsNews

3500 കോടി രൂപയുടെ നിക്ഷേപം കിറ്റെക്സ് ഉപേക്ഷിക്കുന്നു: ഇനിയും റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്ന് സാബു ജേക്കബ്

കമ്പനിയെ മുന്നോട്ട്​ കൊണ്ട്​ പോകാൻ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ്​ നിലവിലുള്ളത്​.

എറണാകുളം: 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു. ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600ഓളം പുതുസംരംഭകര്‍ക്ക് അവസരം ഒരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാപത്രത്തില്‍ നിന്നാണ് പിന്മാറുന്നത്.

‘ഒരു മാസത്തിനുള്ളിൽ 10 പരിശോധനകളാണ് കിഴക്കമ്പലത്തെ​ കമ്പനിയിൽ നടന്നത്​. അതിന്​ ശേഷം ഇന്ന്​ രാവിലെയും പരിശോധന നടന്നു. കമ്പനിയെ മുന്നോട്ട്​ കൊണ്ട്​ പോകാൻ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ്​ നിലവിലുള്ളത്​. സർക്കാറിന്‍റെ അറിവോടെയാണ്​ പരിശോധനക്ക്​ ഓരോ ഡിപ്പാർട്ട്​മെന്‍റുകൾ വരുന്നത്​. കിറ്റക്​സിനെ തകർക്കാനുള്ള പരിശോധനകളാണ്​ നടക്കുന്നത്’- സാബു ജേക്കബ് പറഞ്ഞു ​.

പരിസ്ഥിതി പ്രശ്​നങ്ങൾ മൂലം തമിഴ്​നാട്ടിൽ അനുമതി നിഷേധിച്ച കമ്പനിയാണ് കിഴക്കമ്പല​ത്തേ കിറ്റക്​സ് കമ്പനി എന്ന്​ പി.ടി. തോമസ്​ എം.എൽ.എ സഭയിൽ ഉന്നയിച്ചിരുന്നു. ‘കടപ്രയാർ നദി മലിനീകരിക്കപ്പെട്ടു, കമ്പനിക്കെതിരെ പഞ്ചായത്ത് നടപടിക്കൊരുങ്ങിയപ്പോഴാണ് 20-20 പാർട്ടിയുണ്ടാക്കി ഭരണം പിടിച്ചെടുത്തത്’-പി.ടി. തോമസ്​ എം.എൽ.എ പറഞ്ഞു. നിയമം അനുസരിച്ചേ ഏത്​ കമ്പനിക്കും പ്രവർത്തിക്കാനാകുവെന്നായിരുന്നു മുഖ്യമന്ത്രി എം.എൽ.എയ്ക്ക് നൽകിയ മറുപടി. ഈ ആരോപണങ്ങൾക്ക്​ തെളിവ്​ നൽകിയാൽ 50 കോടി രൂപ നഷ്​ടപരിഹാരം നൽകാമെന്ന്​ സാബു ജേക്കബും തിരിച്ചടിച്ചിരുന്നു.

Read Also: ആയങ്കി കേസുമായി സഹകരിക്കുന്നില്ല: വരുമാനമില്ലാതെ ആഡംബര ജീവിതം, തെളിവ് നശിപ്പിക്കാനും ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button