Latest NewsNewsIndia

‘തനിക്കെതിരെ തെളിവുകൾ ഇല്ല’: സുനന്ദ കേസിൽ തരൂർ

2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യു കോടതിയാണ് വിധി പറയുക. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം ആവശ്യം.

Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ കോടതിയെ അറിയിച്ചിരുന്നു. 2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button