COVID 19Latest NewsNewsIndia

കുട്ടികള്‍ക്ക് സ്വാഭാവിക പ്രതിരോധശേഷി വികസിച്ചു : സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് എയിംസ് മേധാവി

ന്യൂഡൽഹി : കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ വീണ്ടും തുറക്കാൻ സമയമായെന്ന് എയിംസ് മേധാവി. സ്കൂളുകൾ തുറക്കുന്ന കാര്യം ഉടൻ പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഡയറക്ടര്‍ പറഞ്ഞു.

Read Also : സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ തട്ടിപ്പിന്റെ ചാ​ക​ര : എസ്.ബി.ഐ ഇടപാടിനിടെ ഹോട്ടല്‍ ഉടമക്ക് നഷ്​ടമായത് 29 കോടി  

ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും കൃത്യമായ ആസൂത്രണത്തോടെ ടി.പി.ആര്‍ 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കണമെന്നുള്ള അഭിപ്രായക്കാരനാണ് താനെന്നും ഇന്ത്യയിലെ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്നും ഡോ. രണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button